നീ നിറയുന്നു

എത്ര തുള്ളി മഴയാണ്
നിന്നിൽ നിറഞ്ഞ്
എന്നിൽ ചേരുന്നത്??
എന്നിട്ടും നാം ഏത് തീരത്താണ് ഇതൾ
കൊഴിക്കുന്നത് ??
ഉത്തരങ്ങളെല്ലാം
മഴപ്പാറ്റകളായി പറന്നുയരട്ടെ
നമ്മിലേക്ക് തന്നെ !!

എന്റെ സ്വപ്നങ്ങളുടെ
നെറുകയിൽ നിന്നും
പാതയോരങ്ങൾ
പിന്നിലേക്ക് ചലിക്കുന്നുണ്ട് ,
ഒപ്പം നീയും

നിഴൽ പോലെ

എന്റെ സ്വപ്നങ്ങളിലൊക്കെയും
ചുവരുകളിൽ നിന്റെ നിഴൽ
വന്നെത്തിനോക്കുന്നു